കാർഷിക വായ്പയ്ക്ക്  കടിഞ്ഞാൺ ഇടരുത്; കാർഷിക മേഖലയെ തകർക്കരുത്: പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കാർഷിക മേഖല വിവിധ കാരണങ്ങളാൽ കൊണ്ട് ദുരിതം അനുഭവിക്കുമ്പോൾ  കാർഷിക വായ്പക്ക് കടിഞ്ഞാണിടാനുള്ള  ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. യഥാർത്ഥ കർഷകർക്ക് വിളനാശം, വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ വിഷമിക്കുമ്പോൾ വളരെ പെട്ടന്ന് സാധാരണക്കാർക്ക് പോലും സ്വർണം പണയം വെച്ച് കടം ലഭിക്കാനുള്ള സാധ്യതയാണ് നഷ്ട്ടപ്പെടുന്നത്.
പ്രളയം മൂലംഏറെ വിഷമിക്കുന്ന കർഷകർക്ക് കുറഞ്ഞ പലിശക്ക്  പണം കൊടുക്കുന്നതിന് പകരം അവരെ കൊള്ളപലിശക്കാരുടെ മുമ്പിലേയ്ക്ക് തള്ളിയിടരുത്. വൻകിട വ്യവസായികളും സർക്കാർ ജിവനക്കാരും കർഷകർക്കുള്ള അവകാശങ്ങളും അനുകൂല്യങ്ങളും കവർന്നെടുക്കാതിരിക്കുന്നതിനുള്ള ക്രമികരണങ്ങളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്. യഥാർത്ഥ കർഷകരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി കർഷകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തണമെന്ന്  കെ.സി.ബി.സി. പ്രൊ ലൈഫ് അപ്പോസ്തലറ്റ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles