മറിയം പ്രകാശമായവള്‍

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 24

മറിയം!
അവളുടെ ഉടലിൽ ഇത്രയും പ്രകാശമുണ്ടായിരുന്നു എന്ന് നാം തിരിയറിയുന്നത് യേശുവെന്ന നീതിസൂര്യനു ജന്മം നൽകിയതിലൂടെയാണ്. “സ്വർഗത്തിൽ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ സ്തീ” എന്ന് വെളിപാട് പുസ്ത താളിൽ സ്വർഗം എഴുതിവച്ച യഥാർത്യം.

കാനായിലെ കല്യാണ വേളയിലും അപമാനഭാരത്തിന്റെ ഇരുട്ടിലാഴും മുമ്പേ ആ കുടുംബത്തിനു വെളിച്ചമേകാനവൾ നിത്യ പ്രകാശമായ പ്രിയപുത്രനോട് മധ്യസ്ഥവാഹകയായി.

ഭയാന്ധകാരത്തിലായ ശിഷ്യഗണത്തിന് ചേർന്ന് വെളിച്ചത്തിനു വേണ്ടി പ്രാർത്ഥിച്ച് അവർക്കു മുമ്പിൽ നൊമ്പര തീയിൽ വെന്തുരുകുമ്പോഴും പ്രത്യാശയുടെ പ്രകാശമായവൾ…. അങ്ങനെ ദൈവാത്മാവിന്റെ പ്രകാശം സ്വന്തമാക്കാൻ ശിഷ്യരെ ഒരുക്കിയവളാണ് പരിശുദ്ധ മറിയം. ക്രിസ്തുവെന്ന പ്രകാശത്തോട് ചേർന്നു നിൽക്കാനാണ് മറിയമെന്ന നക്ഷത്രം നമ്മോടു പറയുന്നത്. കാരണം ക്രിസ്തുവന്ന വെളിച്ചത്തിലേയ്ക്ക് നീ ചേർന്നു നിൽക്കുമ്പോഴാണ് നിന്റെ ശിരസ്സിലെ നക്ഷത്രവും തെളിയുകയുള്ളൂ എന്നാണ് പന്ത്രണ്ടു നക്ഷത്രത്തിന്റെ ശോഭയുള്ള മറിയം മാതൃഭാവത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത്

കടപ്പാട്: ഫാ. സ്റ്റാഴ്സൺ

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles