അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ബൈബിള്‍ പ്രിയപ്പെട്ടത്‌

വാഷിംഗ്ടണ്‍: സാഹചര്യങ്ങളും സംസ്‌കാരങ്ങളും മാറിയിട്ടും അമേരിക്കന്‍ വിശ്വാസികളുടെ ഇടയില്‍ ബൈബിള്‍ വായനാ ശീലത്തില്‍ മാറ്റമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബര്‍ണാ ഗ്രൂപ്പും അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അമേരിക്കയില്‍ ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല എന്നാണ് കണ്ടെത്തല്‍. ബൈബിള്‍ വായിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് യുഎസിലെ പ്രായപൂര്‍ത്തിയായ 61 ശതമാനം പേരും ഉണ്ട് എന്ന മറുപടിയാണ് നല്‍കിയത്.
ദിവസവും ബൈബിള്‍ വായിക്കുന്നവരുടെ എണ്ണം 2012 ല്‍ 60 ശതമാനമായിരുന്നു. എന്നാല്‍ 2015 ആയപ്പോള്‍ അത് 61 ശതമാനമായി. അത് ഇപ്പോഴും തുടരുന്നു എന്നും പഠനം വ്യക്തമാക്കി. 66 ശതമാനം പേര്‍ കഴിഞ്ഞ ഒരുവര്‍ഷമായി ബൈബിള്‍ വായനയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികള്‍ കൂടുതലായി ആശ്രയിക്കുന്നത് വിശുദ്ധഗ്രന്ഥ ത്തെയാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles