ശുഭാപ്തി വിശ്വാസിയായ വി. യൗസേപ്പിതാവ്

എല്ലാ പ്രതിസന്ധികളും ആത്യന്തികമായി നന്‍മയിലേക്കും വിജയത്തിലേക്കും എത്തും എന്നുള്ള സ്ഥായിയായ ഒരു വിശ്വാസമാണല്ലോ ശുഭാപ്തി വിശ്വാസം.ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാന്‍ ശുഭാപ്തി വിശ്വാസമുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ശുഭാപ്തിവാനായ ഒരു മനുഷ്യന്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല പക്ഷേ എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങള്‍ അവന്‍ കണ്ടെത്തുന്നു.
വി.യൗസേപ്പിതാവ് ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനായിരുന്നു .പ്രതിസന്ധികള്‍ ജിവിതത്തില്‍ പരമ്പര തീര്‍ത്തപ്പോഴും അവന്‍ പതറുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. അടിയുറച്ച ദൈവ വിശ്വാസവും ദൈവാശ്രയ ബോധവും ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ ആ പിതാവിനു കരുത്തു നല്‍കി. വെല്ലുവിളികളോ കഷ്ടപ്പാടുകളോ ഇല്ലാത്ത സ്വസ്ഥജീവിതമായിരുന്നില്ല ദൈവപുത്രന്റെ വളര്‍ത്തു പിതാവിന്റേത്. പ്രതിസന്ധികള്‍ക്കിടയിലും നന്മ കാണാന്‍ ആ കണ്ണുകള്‍ എന്നും ശ്രദ്ധിച്ചിരുന്നു.
ശുഭാപ്തിവിശാസവും ദൈവാശ്രയ ബോധമുണ്ടെങ്കില്‍ നമുക്ക് ഏത് പ്രതികൂല സാഹചര്യത്തിലും വിജയത്തിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിക്കും എന്ന് വി.യൗസേപ്പിതാവിന്റെ
ജീവിതം പഠിപ്പിക്കുന്നു

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles