എന്റെ തിരുമുറിവുകൾ നിങ്ങളുടെ സ്വന്തം ആണ്!

(ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ)
എന്റെ കുരിശിന്റെ ചുവട്ടിൽ ഒത്തുചേരുക. നിങ്ങൾ അവിടെ എന്റെ തിരുമുറിവുകളിൽ മോചനം ഏകുന്ന എന്റെ സ്നേഹത്തോട് ഏറ്റവും സമീപത്താണ്. എന്റെ ഹൃദയരക്തം നിങ്ങൾക്കായി നേടിയ കൃപകൾ അവിടെ എന്റെ കുരിശിൻ ചുവട്ടിൽ നിങ്ങളുടെ മേൽ അതിന്റെ തികവിൽ വർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ കവിഞ്ഞു എങ്ങനെയാണ് എന്റെ സ്നേഹം നിങ്ങൾക്ക് തരുവാൻ സാധിക്കുക?
എന്റെ തിരുമുറിവുകൾ നിങ്ങളുടെ സ്വന്തം ആണ്. എനിക്ക് നിങ്ങൾക്കായി തരാവുന്ന ഏറ്റവും വിലപ്പെട്ട വസ്തു അവയിൽ നിങ്ങൾക്ക് ലഭ്യമാണ്. പിതാവിന് അതിൽപരം മൂല്യമുള്ള മറ്റെന്ത് നിങ്ങൾക്ക് അർപ്പിക്കാൻ ആകും?
ഈ മഹനീയ കൃപകൾ ഉപയോഗപ്പെടുത്തുക. അതെ, വലിയ കരുണയുടെ ഈ സമയം ഉപയോഗപ്രദം ആക്കുക. എന്റെ മുറിവുകളിലൂടെ പിതാവിന്റെ ഹൃദയം നിങ്ങൾക്കായി തുറന്നുകിടക്കുന്നു.
ഈ ഹൃദയവുമായി അനുരഞ്ജനപെടാൻ വേണ്ടതെല്ലാം ചെയ്യുക. ഈ അനുരഞ്ജനത്തിന് ആയി നിങ്ങൾ ഇനിയും വളരെ കൂടുതൽ പ്രാർത്ഥിക്കണം. അതുവഴി, നിറഞ്ഞ അളവിലുള്ള കരുണയും സ്നേഹവും സർവ്വ തിന്മകളെയും പാപത്തെയും വെറുപ്പിനെയും മറികടക്കുകയും മാനവകുലത്തിന്റെ എല്ലാ ഹൃദയങ്ങളിലേക്കും സ്നേഹത്തിന് പ്രവേശിക്കാൻ സാധിക്കുകയും ചെയ്യും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles