“ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണ്” പ്രോ ലൈഫ് സമിതി

ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകൾ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക്  തിരിയണമെന്ന് എറണാകുളം മേഖല പ്രൊ ലൈഫ് സമിതി  യോഗം വിലയിരുത്തി. ഒരു രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റത്തിന് മാനവ വിഭവ ശേഷി ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയുള്ള ദാരാളം ചെറുപ്പക്കാർ വളർന്നു വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണ്.

കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയത് കുടുംബത്തിലും സമൂഹത്തിലും പല പ്രേശ്നങ്ങൾക്കും തിന്മകൾക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.ശിശു സംരക്ഷണത്തിനും കുട്ടികളുടെ നന്മയ്ക്കുമായ് കൂടുതൽ നിയമങ്ങൾ സൃഷ്ടിച്ച ഒരു വശത്തു മുന്നേറുമ്പോൾ മറുവശത്തു നിയമത്തിൽ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കുവാൻ ലൈസൻസ് കൊടുക്കുവാനുള്ള ശ്രെമവും വൈരുധ്യമാണെന്നു യോഗം വിലയിരുത്തി.

ജീവനിഷേധത്തിനു തുനിയുന്നത് ദേശസ്നേഹമാണെന്ന പ്രസ്താവന രാജ്യത്തെ അരാജകത്തിലേക്കും ധര്മിക അധപതനത്തിലേക്കും നയിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കുടുംബാസൂത്രണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രെധാനമന്ത്രിയുടെ വാക്കുകളിൽ എറണാകുളം പ്രൊ ലൈഫ് സമിതി ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി.

എറണാകുളം മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്തു ഉത്ഘടനാം  ചെയ്തു.  പ്രസിഡന്റ് ജോൺസൻ സി എബ്രഹാം അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം, അനിമേറ്റർ സിസ്റ്റർ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, നഴ്സിംഗ് മിനിസ്ട്രി കോ ഓർഡിനേറ്റർ മേരി  ഫ്രാൻസിസ്ക, വിധവാ കൂട്ടായ്മ കോ ഓർഡിനേറ്റർ  ഷൈനി തോമസ്,എന്നിവർ പ്രസംഗിച്ചു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

➤ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles