ഇന്നത്തെ വിശുദ്ധന്‍: വി. ജെയിംസ് ഓഫ് ദ മാര്‍ഷ്

മധ്യ ഇറ്റലിയിലെ മാര്‍ഷിലാണ് ജെയിംസ് ജനിച്ചത്. കാനോനിക നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയ ശേഷം അദ്ദേഹം ഫ്രയേഴ്‌സ് മൈനര്‍ സഭയില്‍ ചേര്‍ന്ന് താപസതുല്യമായ ജീവിതം നയിക്കാന്‍ ആരംഭിച്ചു. വര്‍ഷത്തില്‍ 9 മാസവും അദ്ദേഹം ഉപവസിച്ചു. രാത്രി വെറും മൂന്നു മണിക്കൂറാണ് ഉറങ്ങിയത്. ഇത് കണ്ട് പ്രായശ്ചിത്തപ്രവര്‍ത്തികള്‍ ലഘൂകരിക്കാന്‍ വി. ബെര്‍ണഡിന്‍ ഓഫ് സിയെന്ന അദ്ദേഹത്തെ ഉപദേശിച്ചു. 1420 ല്‍ പൗരോഹിത്യം സ്വീകരിച്ച ശേഷം അദ്ദേഹം 13 യൂറോപ്യന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. രണ്ടര ലക്ഷത്തോളം പേരെ അദ്ദേഹം മാനസാന്തരപ്പെടുത്തി എന്നാണ് കണക്ക്. യേശുവിന്റെ തിരുനാമത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ഫ്രാന്‍സിസ്‌കന്‍ ഒബ്‌സെര്‍വന്റ് പ്രസ്ഥാനത്തിന്റെ നാലു നെടുംതൂണുകളിലൊരാളായി ജെയിംസ് ഗണിക്കപ്പെടുന്നു. ബെര്‍ണഡീന്‍ ഓഫ് സിയെന്ന, ജോണ്‍ ഓഫ് കപ്പിസ്ത്രാനോ, ആല്‍ബര്‍ട്ട് ഓഫ് സര്‍ത്തിയാനോ എന്നിവരാണ് മറ്റു മൂന്നു പേര്‍.

വി. ജെയിംസ് ഓഫ് ദ മാര്‍ഷ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles