ഇന്നത്തെ വിശുദ്ധര്‍: വി. ബെരാര്‍ദും കൂട്ടുകാരും

ജനുവരി 16. വി. ബെരാര്‍ദും കൂട്ടുകാരും

ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായിരുന്നു വി. ബെരാര്‍ദും സഹസന്ന്യാസികളും. വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും മടിയില്ലാതിരുന്ന അവരെ നല്ല ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളായി വി. ഫ്രാന്‍സിസ് അസ്സീസി പോലും ഗണിച്ചിരുന്നു. അവരുടെ പുണ്യങ്ങളാണ് വി. അന്തോണിയെ പോലും ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. 1219 ല്‍ വി. ഫ്രാന്‍സിസ് അസ്സീസിയുടെ ആശീര്‍വാദത്തോടെ അവര്‍ മൊറോക്കോയിലേക്ക് സുവിശേഷം പ്രസംഗിക്കാന്‍ പോയി. പോകും വഴി വിറ്റാലിസ് എന്ന സന്ന്യാസി രോഗബാധിതനാവുകയും മറ്റുള്ളവരോട് മുന്നോട്ടു പോയ്‌ക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. സെവില്ലെയില്‍ പ്രസംഗിച്ചുവെങ്കിലും കാര്യമായ മാനസാന്തരങ്ങള്‍ സംഭവിച്ചില്ല. മൊറോക്കോയിടെ അങ്ങാടികളില്‍ ്അവര്‍ സുവിശേഷം പ്രഘോഷിച്ചു. അവര്‍ പിടിക്കപ്പെടുകയും അവിടെ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു. ഫ്രാന്‍സിസ്‌കന്‍ സഭയിലെ ആദ്യ രക്തസാക്ഷികളാണ് ഇവര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles