ഇന്നത്തെ വിശുദ്ധര്‍: കൊറിയന്‍ രക്തസാക്ഷികള്‍

യേശുവിനെ ദൈവമായി കണ്ട് ആരാധിച്ചതു കൊണ്ടു മാത്രം ജീവൻ നഷ്ടപ്പെട്ട 103 രക്തസാക്ഷികളുടെ ഓർമദിവസമാണിന്ന്. കൊറിയയിൽ 1839, 1846, 1867 വർഷങ്ങളിലായി കൊല്ലപ്പെട്ട ഇവരിൽ സാധാരണ വിശ്വാസികളും വൈദികരും സന്യാസിമാരും മിഷനറിമാരും ഉൾപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടു വരെ കൊറിയയിൽ യേശുവിന്റെ നാമം കടന്നുചെന്നിരുന്നില്ല എന്നത് നമ്മെ അദ്ഭുതപ്പെടുത്തിയേക്കാം. കൊറിയയിലെ ബുദ്ധിജീവികളായ ചില ചെറുപ്പക്കാരാണ് പുറംലോകത്തെക്കുറിച്ചറിയാനുള്ള ആകാംഷ മൂലം ചൈനയിലെ കൊറിയൻ എംബസി വഴി ചില ക്രൈസ്തവ പുസ്തകങ്ങൾ ആദ്യമായി സംഘടിപ്പിച്ചത്. അവരിൽ ഒരാളായിരുന്ന നീ സ്യൂങ് ഹൂങ് 1784 ൽ ചൈനയിലെ ബെയ്ലിങ്ങിലേക്ക് ക്രൈസ്തവ മതത്തെ പറ്റി പഠിക്കുന്നതിനായി പോയി. അവിടെവച്ച് അദ്ദേഹം ക്രൈസ്തവ മതം സ്വീകരിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. നീ സ്യൂങ് ഹൂങ് മടങ്ങിയെത്തിയപ്പോൾ കൊറിയയിൽ നിരവധി പേരെ യേശുവിനെ കുറിച്ചു പഠിപ്പിച്ച് അവരെയെല്ലാം ക്രൈസ്തവരാക്കി മാറ്റി. കൊറിയൻ ഭരണാധികാരികൾ ക്രൈസ്തവമതം സ്വീകരിച്ചവരെയെല്ലാം ചാരൻമാരായാണ് കണ്ടത്. ചാരപ്രവൃത്തിയുടെ പേരിൽ രണ്ടുപേരെ തടവിലാക്കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. ഈ സംഭവം മറ്റ് ക്രൈസ്തവ വിശ്വാസികളെ ഭയപ്പെടുത്തിയില്ല. അവരുടെ വിശ്വാസം കൂടുതൽ ശക്തമായി. ആയിടക്ക് ഫാ. ജെയിംസ് എന്നൊരു ചൈനീസ് പുരോഹിതൻ കൊറിയയിലെത്തുകയും നിരവധി പേരെ ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു. ഏതാണ്ട് നാലായിരത്തോളം ക്രൈസ്തവ വിശ്വാസികൾ ചുരുങ്ങിയ സമയം കൊണ്ട് അവിടെയുണ്ടായി. ഫാ. സ്യൂവിനെയും ചാരപ്രവർത്തനം ആരോപിച്ച് അധികാരികൾ തടവിലാക്കി കൊലപ്പെടുത്തി. ഈ സംഭവവും ക്രൈസ്തവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. മൂന്നു വർഷത്തിനുള്ളിൽ പോപ് ലിയോ പന്ത്രണ്ടാമൻ കൊറിയൻ കത്തോലിക്ക സഭയ്ക്ക് അംഗീകാരം നൽകി. അപ്പോഴേക്കും ക്രൈസ്തവവിശ്വാസികളുടെ എണ്ണം പതിനായിരം കവിഞ്ഞിരുന്നു. കൊറിയയിലെ പ്രേഷിതപ്രവർത്തനം കൂടതൽ ശക്തമാക്കുന്നതിനായി അതീവരഹസ്യമായി ചില പുരോഹിതൻമാർ കൂടി അവിടെയെത്തി. 1839 വരെ അവർ രഹസ്യമായി സുവിശേഷം പ്രസംഗിച്ചും കൂട്ടായ്മകൾ ശക്തിപ്പെടുത്തിയും കഴിഞ്ഞു. 1839 ആയതോടെ ശക്തമായ മതപീഡനം ആരംഭിച്ചു. യൂറോപ്പിൽ നിന്നെത്തിയ പുരോഹിതരും പുരോഹിതരാകാൻ തയാറെടുത്തിരുന്ന കൊറിയൻ യുവാക്കളും കൊല ചെയ്യപ്പെട്ടു. കൊറിയയിലെ ആദ്യത്തെ പുരോഹിതനായിരുന്ന ആൻഡ്രൂ കിം തിഗോൻ പൗരോഹിത്യം സ്വീകരിച്ച ശേഷം 1845 ൽ കൊറിയയിൽ മടങ്ങിയെത്തി. ഒരു വർഷത്തിനുള്ളിൽ അദ്ദേഹവും രക്തസാക്ഷിയായി. ക്രൈസ്തവർ വീടുകൾ വിട്ട് കാടുകളിലും മലമുകളിലും പോയി ഒളിച്ചുപാർത്തു. 1867 ൽ ആറു ഫ്രഞ്ച് മിഷനറിമാരും മറ്റൊരു കൊറിയൻ പുരോഹിതനും രക്തസാക്ഷിത്വം വരിച്ചു.

103 രക്തസാക്ഷികളുടെ പേരുകൾ മാത്രമേ കണക്കെടുത്ത് രേഖപ്പെടുത്തിയിട്ടുള്ളുവെങ്കിലും ഏതാണ്ട് എണ്ണായിരത്തോളം ക്രൈസ്തവ വിശ്വാസികൾ ഇക്കാലത്ത് കൊലചെയ്യപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.

1984ൽ പോപ് ജോൺ പോൾ രണ്ടാമൻ യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച 103 പേരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

വിശുദ്ധരായ കൊറിയന്‍ രക്തസാക്ഷികളെ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles