ഉണക്കവടികൊണ്ട് ഉലകത്തെ ഉടമ്പടിയിലുറപ്പിച്ചവന്‍…

ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു.

പട്ടിണിമൂലം ജീവിതം വഴിമുട്ടി ആത്മഹത്യയെക്കാരുങ്ങിയ വിധവയുടെ അടുത്തേയ്ക്ക് ഏലീശ്വ പ്രവാചകൻ ദൈവത്താൽ അയക്കപ്പെടുമ്പോൾ,
രക്ഷ സാധ്യമാക്കാൻ വിധവയോട് ഏലീശ്വ ചോദിച്ചു നിൻ്റെ കൈയ്യിൽ എന്തുണ്ട്?

അവള്‍ പറഞ്ഞു: “നിന്‍െറ ദൈവമായ കര്‍ത്താവാണേ, എന്‍െറ കൈയില്‍ അപ്പമില്ല. ആകെയുള്ളത്‌ കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പംഎണ്ണയുമാണ്‌ ”
( 1 രാജാക്കന്‍മാര്‍ 17 : 12 )

കൈയ്യിലുള്ളതിനെ ദൈവം ആശീർവ്വദിച്ചനുഗ്രഹിച്ചു. പിന്നീട് ഭരണിയിലെ എണ്ണ വറ്റിയില്ല.കലത്തിലെ മാവ് തീർന്നതുമില്ല.

അയ്യായിരത്തിലധികം വരുന്ന പുരുഷാരത്തിൻ്റെ വിശപ്പടക്കാൻ ശിഷ്യർ
ആവശ്യപ്പെട്ടപ്പോഴും ക്രിസ്തു ചോദിച്ചത് “നിങ്ങളുടെ കൈയ്യിൽ എന്തുണ്ട് ” എന്നാണ്.
അവരുടെ കൈയ്യിലുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനും കൊണ്ടാണ് അവൻ അവർക്ക് സമൃദ്ധമായ ഭക്ഷണമൊരുക്കിയത്.

ഇസ്രായേൽ ജനതയുടെ രക്ഷാകര ചരിത്രത്തിനു ചുക്കാൻ പിടിക്കാൻ ,
വിക്കനും കൊലപാതകിയും ആടിനെ മേയിച്ചു നടന്നിരുന്നവനുമായ മോശയെ
കർത്താവ് നിയോഗിക്കുമ്പോൾ തൻ്റെ ബലഹീനതകളെയും അയോഗ്യതകളെയും ഏറ്റുപറഞ്ഞ മോശയോട് ദൈവം ആവശ്യപ്പെട്ടത് അവൻ്റെ കൈയ്യിലിരുന്ന ഉണക്ക വടിയാണ്.

ദൈവ ശുശ്രൂഷയ്ക്കായ് സ്വർഗം ഒരുവനെ തിരഞ്ഞെടുക്കുമ്പോൾ, ദൗത്യനിർവഹണത്തിനായി പുറമേ നിന്ന് ഒന്നും ആർജ്ജിച്ചെടുക്കുവാൻ ദൈവം ആവശ്യപ്പെടുന്നില്ല.

ശത്രുവിനെതിരെ വാളെടുക്കാൻ ദൈവം പറഞ്ഞില്ല; വടിയെടുക്കാനാണ് പറഞ്ഞത്.
ആ വടി നിൻ്റെ ജീവിത സഹനങ്ങളാകാം…,
പരിത്യാഗപ്രവൃത്തികളാകാം….,
ഒന്നുമല്ലങ്കിൽ വിശുദ്ധിക്കു വേണ്ടിയുള്ള ആഗ്രഹമാകാം.

നിനക്കുള്ളത് പൂർണ്ണ സമർപ്പണം നടത്തുക.

നിൻ്റെ കൈയ്യിലുള്ളത് ഉണക്ക വടിയാണെങ്കിലും,
ആ വടികൊണ്ട് ഒരു മഹാസാഗരത്തെ രണ്ടായി തിരിക്കാൻ കഴിവുള്ളവനാണ് നിൻ്റെ ദൈവം…..
ആ വടി കൊണ്ട് ജീവിതമരുഭൂമിയിലെ പ്രതിസന്ധിയുടെപാറയിൽ നിന്നും ആശ്വാസത്തിൻ്റെ, പ്രത്യാശയുടെ തെളിനീരൊഴുക്കുന്നവനാണ് നിൻ്റെ ദൈവം.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles