പൂമാനവും താഴെ ഈ ഭൂമിയും…

~ അഭിലാഷ് ഫ്രേസര്‍ ~

 

ഏതായിരുന്നു യേശുവിന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥനാലയങ്ങള്‍?

സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മുമ്പില്‍ വെളിവാകുന്ന യേശുവിന്റെ പ്രാര്‍ത്ഥനാലയം എന്തായാലും ജറുസലേം ദേവാലയം ആയിരുന്നില്ല. മലഞ്ചെരുവുകളും തോട്ടങ്ങളും സമതലങ്ങളും ഏകാന്തസ്ഥലികളുമൊക്കെയായിരുന്നു, യേശുവിന്റെ പ്രാര്‍ത്ഥനാലയങ്ങള്‍.

അതികാലത്തെഴുേന്നറ്റ് പുലരിവെട്ടം വീഴും മുമ്പേ ഏകാന്തസ്ഥലിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോകുന്ന യേശുവിനെ നാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ കാണുന്നു. ( 1: 35).

മലഞ്ചെരുവില്‍ ഏകാനായി പ്രാര്‍ത്ഥിക്കുന്ന യേശുവിനെ നാം കാണുന്നത് മത്തായിയുടെ സുവിശേഷത്തിലാണ്. (14: 23).

രാത്രി മുഴുവനും മലമുകളില്‍ പ്രാര്‍ത്ഥിക്കു യേശുവിനെ ലൂക്ക കാണിച്ചു തരുന്നു. (6: 12). പലപ്പോഴും കൂട്ടത്തില്‍ നിന്നും വഴുതി മാറി മരുഭൂമിയില്‍ ചെന്നും പ്രാര്‍ത്ഥിക്കുന്ന യേശുവിനെ കുറിച്ചും ലൂക്ക പറയുന്നുണ്ട്. (5: 16).

താബോര്‍മലയില്‍ പ്രാര്‍ത്ഥനയുടെ പാരമ്യത്തില്‍ രൂപാന്തരപ്പെടുകയും പ്രലോഭനങ്ങള്‍ക്കു മുന്നോടിയായി മരുഭൂമിയില്‍ നാല്പത് രാപകലുകള്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നാം കാണുന്നുണ്ട്.

ഗത്സെമെന്‍ തോട്ടത്തിലെ ഏകാന്തതയാണ് മറ്റൊരു പ്രാര്‍ത്ഥനായിടം. ഒരു കല്ലേറു ദൂരം മാറി പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയ ഉപവനം.

സുവിശേഷം ധ്യാനിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം യേശു ദേവാലയങ്ങളില്‍ ചെന്നു പ്രാര്‍ത്ഥിക്കുന്നതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ല എന്നതാണ്.

അപ്പോള്‍ ഉയരുന്ന ചോദ്യം യേശു ദേവാലയങ്ങളെ നിഷേധിച്ചിരുന്നോ എതാണ്. അല്ല. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കള്ളന്മാരുടെയും കവര്‍ച്ചകാരുടെയും വാസസ്ഥലമാക്കരുത് എന്ന് ആക്രോശിച്ചു കൊണ്ട് ദേവാലയത്തില്‍ നി്ന്ന കച്ചവടക്കാരെ പുറത്താക്കുമ്പോള്‍ ദേവാലയത്തിലെ ദൈവസാന്നിധ്യത്തിന് ഉറപ്പ് നല്‍കുന്നുണ്ട് ക്രിസ്തു.

എന്നിട്ടും ക്രിസ്തു പ്രാര്‍ത്ഥിക്കാന്‍ തെരഞ്ഞെടുക്കുന്നത് മലഞ്ചെരിവുകളും ഏകാന്തസ്ഥലികളും തോട്ടങ്ങളും. പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചാവണം ഈ സ്ഥലങ്ങള്‍ നല്‍കുന്ന സൂചന. എവിടെ നില്‍ക്കുമ്പോഴാണ് നമ്മുടെ മനസ്സില്‍ ദൈവിക ചിന്തയുണ്ടാകുന്നത്, ഏത് അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് നമ്മുടെ മനസ്സും ഹൃദയവും പ്രശാന്തമായി ദൈവത്തിലേക്ക് ചായുന്നത് അതാണ് പ്രാര്‍ത്ഥനയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന സന്ദേശമാണ് ക്രിസ്തുവിന്റെ പ്രാര്‍ത്ഥന നല്‍കുന്നത്.

സൃഷ്ടപ്രപഞ്ചം പോലെ ദൈവിക ചിന്തയുണര്‍ത്താന്‍ പോന്ന സ്ഥലം വേറെയില്ല. ഫ്രാന്‍സിസ് അസ്സീസിയെ നോക്കുക. പ്രപഞ്ചത്തില്‍ ദൈവത്തെ കണ്ടെത്തിയ ആ മഹാവിശുദ്ധന്‍ ക്രിസ്തുവിന്റെ മനസ്സിന് ഏറ്റവും അനുയോജ്യന്‍ ആയിരുന്നു. ഏതിടവും അദ്ദേഹത്തിന് ദൈവാലയമായിരുു.

ഒ എന്‍ വി എഴുതിയ പ്രസി്ദ്ധമായ ആ മലയാള ചലചിത്രഗാനത്തിന്റെ വരികള്‍ ഈ ആശയം വ്യക്തമായും സുന്ദരമായും പ്രകാശിപ്പിക്കുന്നു: ‘പൂമാനവും താഴെ ഈ ഭൂമിയും സ്‌നേഹ ലാവണ്യമേ നിന്റെ ദേവാലയം…’

നമ്മുടെ പള്ളികള്‍ പ്രാര്‍ത്ഥനാരൂപി ഉണര്‍ത്തുകയാണോ അതോ തളര്‍ത്തുകയാണോ എാെരു മറുചോദ്യം കൂടി ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ബ്രഹ്മാണ്ഡമായ പള്ളികള്‍ അതിനുള്ളിലേക്കു പ്രവേശിക്കുന്ന വീടില്ലാത്ത പാവപ്പെട്ട മനുഷ്യനില്‍ അപകര്‍ഷതാബോധം നിറയ്ക്കുന്നുണ്ടെങ്കില്‍, നേര്‍ച്ചയിടാനൊരുങ്ങുന്ന അവന്റെ ചില്ലറ തുട്ടുകളെ നിശബ്ദമായി പരിഹസിക്കുന്നുണ്ടെങ്കില്‍, പള്ളികള്‍ സ്‌നേഹരഹിമായ തര്‍ക്കങ്ങളിലൂടെ ക്രിസ്തുവിന് എതിര്‍സാക്ഷ്യമായി മാറുന്നുണ്ടെങ്കില്‍, ക്രിസ്തു എന്തു കൊണ്ട് അതികാലത്തെഴുേറ്റ് ബ്രഹ്മാണ്ഡമായ ജറുസലേം ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നില്ല എന്നും, പകരം എല്ലാവര്‍ക്കും സ്വാഗതമുള്ള മലഞ്ചെരുവുകളില്‍ ചെന്ന് പിതാവിനോട് സംവദിച്ചിരുെന്നന്നുമുള്ള ചോദ്യം പ്രസക്തമാകുന്നു.

കാറ്റ് തഴുകുന്ന ഒരു പുഴയോരത്തിരിക്കുമ്പോഴും ആകാശത്തേക്ക് കൈ കൂപ്പുന്ന പര്‍വത നിരകള്‍ക്ക് താഴെ ഇരിക്കുമ്പോഴും മനസ്സില്‍ വന്നു നിറയു ആത്മീയ ശാന്തത കേവലം യാദൃശ്ചികമല്ല. ആ ആത്മീയ ശാന്തത തെന്നയാണ് ക്രിസ്തുവിനെ മലയോരങ്ങളിലേക്കും പൂന്തോപ്പുകളിലേക്കും നയിച്ചത്. ഈ പ്രപഞ്ചം അതിന്റെ കേവല ശുദ്ധതയില്‍ ദൈവത്തെ ഓര്‍മിപ്പിക്കുന്നു. ദിവ്യമായ ഒരനുഭൂതിയാല്‍ നമ്മെ നിറയ്ക്കുന്നു. അതിന്റെ ദിവ്യമായ രഹസ്യം നമ്മുടെ നാട്ടില്‍ പള്ളി പണിയുവര്‍ അറിഞ്ഞിരുന്നെങ്കില്‍!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles