വഴിവിട്ട യാത്രകളും വിലക്കപ്പെട്ട രുചികളും…

വെള്ളത്തിലേക്ക് കാൽ വയ്ക്കുകയും ,
തിരികെ വലിച്ചെടുക്കുകയും
ചെയ്യുന്നതു പോലെ ….
ആത്മീയ ജീവിതം അർദ്ധ മനസോടെയാവരുത്.

ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല.
പ്രിയപ്പെട്ടതും, പ്രിയങ്കരമായവയും
ക്രിസ്തുവിനെ പ്രതി ഉപേക്ഷിച്ചപ്പോൾ
അനേക വിശുദ്ധരുടെ ആത്മാവിൽ കൃപ കത്തി പടർന്നു.
‘ആത്മീയത ‘ എന്നത് ഓരോ ദിനവും
കൂടുതൽ കൂടുതൽ വളരാനും
മെച്ചപ്പെടാനുമുള്ള നിരന്തരമായ വിളിയാണ്.
സന്ദർഭങ്ങൾക്കൊത്തു കാലു വയ്ക്കുകയും,
തിരിച്ചെടുക്കുകയും ചെയ്യുന്ന ആത്മിയത
ക്രൈസ്തവികത അല്ല.

ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യ സാദൃശ്യത്തിൽ ആയിത്തീർന്ന് ഉപേക്ഷിക്കലിൻ്റെ പരമകോടി പ്രഘോഷിച്ച ക്രിസ്തുവിൻ്റെ അനുയായികൾ ,
അവനെ പ്രതി ഉപേക്ഷിച്ചവയെ .. ഉച്ചിഷ്ടങ്ങളെ…. വിശിഷ്ടങ്ങളായി കരുതരുത്.

ഉപേക്ഷകൾ എന്നും വേദനാജനകമാണ്.
ഉപേക്ഷിക്കുകയെന്നാൽ ഒരു പുഴയാകുക എന്നർത്ഥം.
അരുവി പുഴയായി, പുഴ നദിയായി,
നദി കടലായി വളരുന്നതിൽ ഉപേക്ഷിക്കലുകളുടെ നീണ്ട ഒരു നിര തന്നെയുണ്ട്.
ഉറവിടത്തെ ഉപേക്ഷിച്ച് യാത്രയാകുന്നതിൻ്റെ ചങ്കൂറ്റം.
ചില വഴിവിട്ട ബന്ധങ്ങളിലേക്ക് നയിച്ച ….
ചില ദുശ്ശീലങ്ങളിലേക്ക് നമ്മെ നയിച്ച …
ചില തഴക്കദോഷങ്ങളുടെ അടിമത്വത്തിന് കാരണമായ…. ഉറവിടങ്ങളെ… ക്രിസ്തുവിനു വേണ്ടി ഉപേക്ഷിക്കാനാവണം.

“ഒരിക്കലും വീഴാത്തവനല്ല വിശുദ്ധൻ.
വീണാലും… ,എളിമയോടും വിശുദ്ധമായ ഒരു ശാഠ്യത്തോടെയും വീണ്ടും എഴുന്നേൽക്കുന്നവനാണ് വിശുദ്ധൻ.”
(വിശുദ്ധ ജോസ് മരിയ എസ്ക്രീവ )

ജീവിതത്തിൽ തിരിച്ചറിവിൻ്റെ
ഒരു നിമിഷം മതി…
ജീവിതം മുഴുവൻ മാറ്റിമറിക്കപ്പെടാൻ…
ഒരാൾക്ക് ജീവിതത്തിൽ
മാറ്റത്തിന് എത്ര സമയം വേണം…..?

സ്വയം മാറണമെന്ന് ആഗ്രഹിക്കുന്ന
ഒറ്റനിമിഷം.

~Jincy Santhosh~

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles